ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കി നാല്പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൊത്തമായെത്തിയ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെ.
ഇതില്‍തന്നെ 50,000 കോടിയോളം രൂപയാണ് പണമായി അക്കൗണ്ടിലടച്ചത്. ബാക്കിയുള്ള തുക ചെക്ക്, ഡിഡി എന്നിവയായാണ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.
ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് യൂണിറ്റ് ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് ഈ വെളിപ്പെടുത്തല്‍.
നവംബര്‍ 15നും ഡിസംബര്‍ 25നുമിടയിലാണ് 2.10 കോടി അക്കൗണ്ടുകള്‍ പുതിയതായി തുറന്നത്.
ജന്‍ധന്‍ യോജന ക്യാംപെയിന്റെ ഭാഗമായി മൊത്തം 20 കോടി അക്കൗണ്ടുകളാണ് രണ്ട് വര്‍ഷംകൊണ്ട് തുറന്നത്.
എന്നാല്‍ പ്രചാരണങ്ങളോ ക്യാംപൊയിനൊയില്ലാതെ നാല്പത് ദിവസംകൊണ്ട് രണ്ട് കോടിയിലേറെ അക്കൗണ്ടുകളാണ് പുതിയതായി തുടങ്ങിയത്. ഇത് നേട്ടമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.