താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധന ഫയല്‍ ചവറ്റുകുട്ടയില്‍ ഇട്ടേനെ: രാഹുല്‍

rahul gandhi

ന്യൂഡെല്‍ഹി: താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധനം എന്ന് എഴുതിയ ഫയല്‍ തന്റെ മുന്നില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞേനെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തെ അങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നനും അദ്ദേഹം പറഞ്ഞു.

താങ്കളായിരുന്നുവെങ്കില്‍ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കിയേനെ എന്ന ചോദ്യത്തിനായിരുന്നു രാഹല്‍ഗാന്ധിയുടെ മറുപടി. സിംഗപ്പൂരിലെ ഒരു സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്നതും കോണ്‍ഗ്രസാണ് ഈ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമെന്ന് പറയുന്നതും ഒരുപോലെ തെറ്റാണെന്നും അദ്ദഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Top