നോട്ട് അസാധുവാക്കലിനുള്ള പ്രചോദനം അംബേദ്ക്കറില്‍ നിന്നാണെന്ന് യോഗി ആദിത്യനാഥ്

ലക്നോ: കേന്ദ്രസര്‍ക്കാര്‍ നവംബറില്‍ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിനുള്ള പ്രചോദനം ഡോ. ബി.ആര്‍. അംബേദ്ക്കറില്‍ നിന്നാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഹര്‍ണംപുര്‍ ഗ്രാമത്തില്‍ അംബേദ്ക്കര്‍ ജനകല്യാണ്‍ സമിതിയുടെ പരിപാടിയില്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി അവസാനിപ്പിക്കണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

നരേന്ദ്രമോദിയുടെ ധീരമായ നീക്കമായിരുന്നു നോട്ട് അസാധുവാക്കല്‍. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായൊരു നേതാവ് രാജ്യത്തെ അഴിമതി വിമുക്തമാക്കാന്‍ ധീരമായി മുന്നിട്ടിറങ്ങി.

രാജ്യത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ പോലുള്ള വിവേചനങ്ങള്‍ക്ക് എതിരെ ധീരമായി പോരാടിയ വ്യക്തിയാണ് അംബേദ്ക്കറെന്നും യോഗി അനുസ്മരിച്ചു.

Top