അഹമ്മദാബാദ്: ഗുജറാത്തിലെ ഭറൂച്ച് ജില്ലയില്‍ നിന്നും 49 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. അസാധുവാക്കിയ 500ന്റെയും 1000ന്റെയും നോട്ടുകളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു.
ഭറൂച്ചിലെ ജിഐഡിസി പനോളിലുള്ള യമുന ബില്‍ഡിംഗ് മെറ്റീരിയില്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 48.91 കോടിയുടെ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന 19 ജില്ലകളില്‍ ഒന്നാണ് ബെറൂച്ച്.
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കവെയാണ് കോടികളുടെ കള്ളനോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ നിന്നുതന്നെ പിടികൂടിയത്.