കൊച്ചി: മോദി സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കലില്‍ പെട്ട് രക്തസാക്ഷികളായവരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്.
‘മോദിജി കുറ്റബോധം കൊണ്ട് വികാരഭരിതനായത് ഇവരെ ഓര്‍ത്താകാം’ എന്ന അടിക്കുറിപ്പോടെ ഇട്ട പോസ്റ്റിന് വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിയാസ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച രക്തസാക്ഷികളുടെ പട്ടിക ചുവടെ
(1) കണ്ടുകുരി വിനോദ , കുടുംബിനി,മഹുബബാദ് ജില്ലാ , തെലുങ്കാന.
(2) നവജാത ശിശു ,മുംബൈ .
(3) ഒന്നര വയസുള്ള ശിശു , വിശാഖ് .
(4) കുഷ് ,ഒരു വയസ്,മെയിന്‍ പുരി , ഉത്തര്‍പ്രദേശ് .
(5) നവജാതശിശു ,പാലി ജില്ലാ , രാജസ്ഥാന്‍.
(6) തിര്‍ത്തരാജദേവി,60വയസ്,കുമ്മിനാഗര്‍ജില്ല,ഉത്തര്‍പ്രദേശ്.
(7) മധുതിവാരി 27 വയസ്, ഹവ്‌റ ജില്ലാ, പശ്ചിമബംഗാള്‍
(8) രാം ആവാദ് ഡാഹ് 45 വയസ് ,കൈമൂര്‍ ജില്ലാ ബീഹാര്‍
(9) ഉണ്ണികൃഷ്ണന്‍ 48 വയസ്, തലശ്ശേരി കേരളം
(10) വിശ്വാസ് വര്‍ത്തക് , 72 വയസ്സ്, മുംബൈ
(11) ബര്‍ക്കത്ത് ഷൈക്ക് , 47 വയസ്സ്,
താരാപുര്‍ , ഗുജറാത്ത്
(12) കാര്‍ത്തികേയന്‍ , 75 വയസ്സ് , ഹരിപ്പാട് , കേരളം
(13) ഗോപാല്‍ ഷെട്ടി , ഉഡുപ്പി , കര്‍ണ്ണാടക
(14) വിനയ് കുമാര്‍ പാണ്ഡെ , സാഗ്ഗര്‍ , മദ്ധ്യ പ്രദേശ്
(15) പുരുഷോത്തമന്‍ വ്യാസ് , 45 വയസ് , ഭോപാല്‍ , മദ്ധ്യ പ്രദേശ്
(16) വ്യാപാരി , ഫൈസാബാദ് , ഉത്തര്‍പ്രദേശ്