നോട്ട് നിരോധനം ഇന്ത്യക്ക് ഒരു ഭീകര ഷോക്ക് : മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി : നോട്ട് നിരോധനം വ്യാപകവും ഭീകരവുമായ ഒരു സാമ്പത്തിക ഷോക്ക് ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിന്റെ വെളിപ്പെടുത്തല്‍.

നോട്ട് നിരോധനത്തിന് മുമ്പ് എട്ട് ശതമാനത്തിന് മുകളിലായിരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് അതിനുശേഷം തുടര്‍ച്ചയായി ഏഴു ക്വാര്‍ട്ടറുകളില്‍ ഇടിഞ്ഞു 6.8 ശതമാനത്തിലെത്തിയത് ഇത് മൂലമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ഓഫ് കോണ്‍സല്‍ ദ ചലഞ്ചസ് ഓഫ് മോദി, ജെയ്റ്റ്‌ലി ഇക്കോണമി’യില്‍ ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായം നോട്ട് നിരോധനത്തെ കുറിച്ചാണ്.

Top