ഡെങ്കിപ്പനി വ്യാപനം; ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതലെന്ന് റിപ്പോര്‍ട്ട്

 

 

കണ്ണൂര്‍: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതലെന്ന് റിപ്പോര്‍ട്ട്. കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നല്‍കുന്ന ബ്രിട്ടോ ഇന്‍ഡക്‌സ് 50-ന് മുകളിലാണ് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകടമുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും.

ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആല്‍ബോപിക്ടസാണ് നാട് കീഴടക്കുന്നത്. രണ്ടുപതിറ്റാണ്ട് മുന്‍പുവരെ കാട്ടിലും കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിലും കണ്ടിരുന്ന കൊതുക് ഇപ്പോള്‍ നഗരങ്ങളിലും വ്യാപകമായി. 90 ശതമാനവും ആല്‍ബോപിക്ടസാണിപ്പോള്‍ നാട്ടിലുള്ളത്.

ഈഡിസ് ഈജിപ്റ്റി വീടിനകത്തുണ്ടാകും. എന്നാല്‍ ആല്‍ബോപിക്ടസ് പ്രധാനമായും വീടിനോട് ചേര്‍ന്ന് പുറത്താണ് കാണാറ്. കറുപ്പുനിറവും മുതുകില്‍ വെളുത്ത വരകളുമുള്ളതാണിവ. അധികദൂരം പറക്കാറില്ല. വന്യസ്വഭാവമാണ് ഈ കൊതുകിന്. പിന്തുടര്‍ന്ന് കടിക്കും.

ഇടവിട്ടുള്ള മഴയും വെയിലും കൊതുക് മുട്ടയിട്ട് പെരുകാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നുമുണ്ട്. ഈഡിസ് കണ്‍ടെയ്‌നര്‍ ബ്രീഡറാണ്. തെളിഞ്ഞ വെള്ളത്തിലാണ് മുട്ടയിടുക. മഴവെള്ളത്തോടാണ് പ്രിയം. ഒരു ചെറിയ മൂടിയിലെ വെള്ളം മതി മുട്ടയിട്ട് പെരുകാന്‍. മുട്ട നശിക്കാതെ മാസങ്ങളോളം

 

Top