തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം അസംബന്ധമാണ്. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫിസിനെ ജനങ്ങള്‍ക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാക്ക് പോര മുഖ്യമന്ത്രി പറഞ്ഞു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റംസാണ് അന്വേഷിക്കുന്നത്. ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനു മുഴുവന്‍ പിന്തുണയും നല്‍കും. ഈ ഘട്ടത്തില്‍ അവരെ അഭിനന്ദിക്കുന്നു. തെറ്റു ചെയ്യുന്നവര്‍ക്കു മറ്റു ദുരാരോപണങ്ങള്‍ ഉന്നയിച്ചു പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല അദ്ദേഹം പറഞ്ഞു. എങ്ങനെ ഐടി വകുപ്പില്‍ സ്വപ്ന എത്തിയതെ എങ്ങനെയെന്ന് താനറിഞ്ഞില്ല എന്നും മുഖ്യമന്ത്രി മറുപടി നല്‍കി.