പെനാല്‍റ്റി പാഴായി; പെറുവിനെതിരെ ഡെന്‍മാര്‍ക്കിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം

സരന്‍സ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ഡെന്‍മാര്‍ക്കിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ യൂസഫ് പോള്‍സനാണ് ഡെന്‍മാര്‍ക്കിന് വിജയഗോള്‍ സമ്മാനിച്ചത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ക്രിസ്റ്റിയന്‍ എറിക്സന്‍ നല്‍കിയ പാസില്‍ പോള്‍സന്‍ പന്ത് പെറുവിന്റെ വല കുലുക്കുകയായിരുന്നു.

എന്നാല്‍, ആദ്യ പകുതിയിലെ അധിക സമയത്ത് പെറുവിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ പാഴാക്കി. വീഡിയോ അസിസ്റ്റ് റിവ്യൂ സംവിധാനത്തിലൂടെ അനുവദിച്ച് കിട്ടിയ പെനാല്‍റ്റി കൂവ ഉയര്‍ത്തിയടിച്ച് പാഴാക്കുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ആസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിനാല്‍ ഈ മത്സരഫലം മുന്നോട്ടുള്ള യാത്രയ്ക്ക് ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

Top