ന്യൂഡല്‍ഹി: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മാറ്റ് ഫ്രഡറിക്സന്റെ മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം അവസാനിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാറ്റ് ഫ്രഡറിക്സന്‍ ചര്‍ച്ച നടത്തി.
കൂടാതെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും സന്ദര്‍ശിച്ചു. ഫ്രെഡറിക്‌സണിനൊപ്പം ഒരു ഉന്നത ഉദ്യോഗസ്ഥനും ബിസിനസ്സ് പ്രതിനിധികളും ഉണ്ടായിരുന്നു.
ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം പ്രകടമാക്കി. 2020 സെപ്റ്റംബറില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ സ്ഥാപിതമായ ‘ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പി’ലെ പുരോഗതി ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.