മോസ്‌കോ: ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ പരാജയത്തിനു ശേഷം ഡെന്മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ വില്യം ക്വിസ്റ്റ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഡെന്മാര്‍ക്കിനായി ക്വിസ്റ്റ് 81 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും നേടി. ‘ഇത്രയും നല്ല വര്‍ഷങ്ങള്‍ക്ക് നന്ദി’ എന്ന് ക്വിസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. പെറുവിനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ആ മത്സരം മാത്രമെ ക്വിസ്റ്റിന് ഈ ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.