deny curbs on gold collection

gold

ന്യൂഡല്‍ഹി 1000, 500 രൂപ നോട്ടുകളുടെ പിന്‍വലിക്കലിനു പിന്നാലെ രാജ്യത്തെ ഓരോ വ്യക്തിക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്‌
പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ നിഷേധിച്ചു. അങ്ങനെയൊരു നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിനു മുന്നിലില്ലെന്നും വ്യക്തമാക്കി.

വ്യക്തികളുടെ ബാങ്ക് ലോക്കറുകള്‍ ഡിജിറ്റൈസ് ചെയ്യുമെന്നും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ അവ തുറക്കാനാകൂവെന്നും സമൂഹ മാധ്യമങ്ങളില്‍ നേരത്തേ അഭ്യൂഹം പടരുകയും ഗവണ്‍മെന്റ് അതു നിഷേധിക്കുകയും ചെയ്തിരുന്നതിനു പിന്നാലെയാണ് ഇങ്ങനെ ഒരു അഭ്യൂഹം വന്നത്.

Top