‘എന്റെ സാഹചര്യങ്ങളില്‍ ജാതീയത അനുഭവിക്കേണ്ടി വന്നിട്ടില്ല !’ ഇങ്ങനെ പറയരുത്: ദീപാ നിശാന്ത്

deepa-nishanth

കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയതയെ രൂക്ഷമായി വിമര്‍ശിച്ച് ദീപ നിശാന്ത്. ‘എനിക്ക് എന്റെ സാഹചര്യങ്ങളില്‍ ജാതീയത ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല !” എന്ന വാചകം ചുരുങ്ങിയ പക്ഷം ഇത്തരമൊരവസരത്തില്‍ പറയാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടുക. സ്ത്രീപീഡനത്തെപ്പറ്റി പറയുമ്പോള്‍, ‘പീഡനോ? അതെന്തൂട്ടാ സാധനം? ഞാനിതുവരെ അനുഭവിച്ചിട്ടില്ലല്ലോ?’ എന്ന നിഷ്‌കളങ്കമായ പ്രിവിലേജ് മൊഴികള്‍ പോലെ അശ്ലീലമാണത്. ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ജാതിവിവേചനം ഇല്ലാതാക്കാന്‍ ഈ സംവരണമൊക്കെ നിര്‍ത്തിയാല്‍ പോരോ എന്ന് വാദിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സംവരണം എന്നത് ആരുടെയും ഔദാര്യമല്ലെന്നും ദീപ നിശാന്ത് കുറിച്ചു.

Top