തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ മൂന്നു പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ് എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ രോഗ ലക്ഷണങ്ങള്‍.