തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യ വകുപ്പ് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ചു. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് ആന്റിജന്‍ കിറ്റുകള്‍ തിരികെ എടുക്കുന്നത്. കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്‌നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാന്‍ ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഒന്നിലധികം സാമ്പിളുകള്‍ ഒരുമിച്ച് പരിശോധിക്കുന്ന പൂള്‍ഡ് പിസിആര്‍ തുടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.