സ്വാശ്രയ കോളേജുകള്‍ അധിക ഫീസ് കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്‍, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

 

Top