ലാബിൽ ആയുധ നിർമാണമെന്ന് പോലീസ്; നിരീക്ഷിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി പ്രവർത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികൾക്കുമാണ് ഡയറക്ടറുടെ നിർദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോർട്ട് ഉണ്ടെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ- ഇൻ ചാർജ് ഡോ. ബൈജുഭായ് ടി.പി. നിർദ്ദേശിച്ചു.

കഴിഞ്ഞ ഡിസംബർ 21-ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എ.ഡി.ജി.പി. സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

Top