പൊലീസിനു കോവിഡ് ബാധിച്ചാല്‍ വകുപ്പുതല നടപടി; വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പൊലീസുകാര്‍ക്കു കോവിഡ് ബാധിച്ചാല്‍ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കട്ടപ്പന, തൊടുപുഴ ഡിവൈഎസ്പിമാരുടെതാണ് വിവാദ സര്‍ക്കുലര്‍. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം ഉത്തരവുകള്‍ പാടില്ല.

പൊലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണ്. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഡിഐജിമാരും ഐജിമാരും ശ്രദ്ധിക്കണമെന്നും ഡിജിപി വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ കട്ടപ്പന ഡിവൈഎസ്പിമാരാണു കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് ബാധിക്കുകയോ ക്വാറന്റീനില്‍ പോകുകയോ ചെയ്താല്‍ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നായിരുന്നു സര്‍ക്കുലര്‍.

Top