തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ചയ് ഗാര്‍ഗാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീര്‍ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീന്‍ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 3നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് സഹയാത്രിക വഫ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്.