തിരുവനന്തപുരം: സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത് കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക.
വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18 നും 55 നുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാന ആശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org ലോ 0491 2544090, 8606149753 ലോ ബന്ധപ്പെടണം.
ഭിന്നശേഷിക്കാർക്ക് ഭവനവായ്പ
സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമ്മാണത്തിനും, വീട് വാങ്ങുന്നതിനും അർഹതയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/അർദ്ധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. പൂർണ്ണമായ രേഖകളോടെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ www.hpwc.kerala.gov.in-ൽ. ഫോൺ: 0471-2347768, 0471-2347156,7152,7153.