ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും തന്നെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തിയതാണെന്നു വിവാദ വ്യവസായി വിജയ് മല്യ. തന്നെ അറസ്റ്റ് ചെയ്യുകയോ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുമൂലം ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടുകയില്ലെന്നും വിജയ് മല്യ വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന രാജ്യാന്തര വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം.
ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് സുരക്ഷിതം. നിലവില്‍ യുകെ വിട്ടു പോകാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു.
ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വായ്പാ തുക അടച്ചുതീര്‍ക്കണമെന്നാണ് എന്റെയും ആഗ്രഹം. എന്നാല്‍ ബാങ്കുകള്‍ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാനാവില്ല.
വായ്പാ കുടിശിക എത്രയെന്നു ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ അത് തനിക്ക് തങ്ങാന്‍ കഴിയുന്നതായിരിക്കണമെന്നും മല്യ പറഞ്ഞു.
വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിക്കളഞ്ഞുവെന്നും മല്യ കുറ്റപ്പെടുത്തി.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9400 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്.