വിഷാദ രോഗം; 6 മാസം പ്രായമുള്ള കൈക്കുഞ്ഞുമായി 16-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ പതാനാറാം നിലയില്‍ നിന്നും കൈക്കുഞ്ഞുമായി ചാടി. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൌസിംഗ് സൊസൈറ്റിയിലാണ സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ 16-ാം നിലയില്‍ നിന്ന് 33 കാരിയായ യുവതി തന്റെ ആറ് മാസം പ്രായമുള്ള മകളെയുമെടുത്ത് താഴേക്ക് ചാടുകയായിരുന്നു. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തോടൊപ്പമായിരുന്നു യുവതി ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്നത്. ഏറെ നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് യുവതി മകളുമായി ഫ്‌ലാറ്റില്‍ നിന്നും ചാടിയത്. സംഭവ സംഭവ സ്ഥലത്തുവെച്ച് തന്നെ അമ്മയും മകളും മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയും കുടുംബവും ഏറെ നാളായി നോയിഡയിലെ ‘ലേ റെഷിഡന്‍ഷ്യ സൊസൈറ്റി’യിലെ ഫ്‌ലാറ്റിലാണ് താമസം. ഇവരുടെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Top