വടകര: പി വി അന്‍വര്‍ എംഎല്‍എക്കെതിരായ ഭൂമി ഇടപാട് കേസില്‍ നടപടി ആരംഭിച്ച ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി. താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കെ എന്‍ ജേക്കബിനെയാണ് താമരശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.
മിച്ചഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നവാശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കാനിരിക്കെയാണ് സ്ഥലം മാറ്റം.
ഏകദേശം 15 ഏക്കറിലധികം സ്ഥലം കോഴിക്കോട് മാത്രം പി വി അന്‍വര്‍ മിച്ചഭൂമി ഇനത്തില്‍ കയ്യേറ്റം നടത്തിയെന്ന് കെ എന്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. മിച്ചഭൂമി കേസെടുക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുന്നത്.