പീഡനക്കേസില്‍ അപ്പീലുമായി ഗുര്‍മീത് റാം റഹീം സിങ് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ശിക്ഷക്കപ്പെട്ട ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്‍കി.

പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

പഞ്ച്കുല സിബിഐ കോടതിയുടെ വിധിക്ക് എതിരെയാണ് അപ്പീല്‍ നല്‍കിയത്.

ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹീം സിങ് രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ തടവിനാണ് ശിക്ഷപ്പെട്ടത്.

റാം റഹിം രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണം.

കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധിപേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

Top