deseat me finds and helps you delete random accounts

ണ്‍ലൈന്‍ ജീവിതം ബോറടിക്കാനോ അലങ്കോലമാവാനോ അധികസമയം വേണ്ട. വലിയൊരു സമൂഹമാണെങ്കിലും ഹാക്കര്‍മാരും ട്രോളര്‍മാരും സ്പാമര്‍മാരും കഴിഞ്ഞാല്‍ പിന്നെ നമുക്കു വേണ്ടപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

വിവിധ ആവശ്യങ്ങള്‍ക്കായി വേറിട്ട വെബ്‌സൈറ്റുകളും സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ വേണ്ടി മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമുണ്ട്.

എങ്ങനെയായാലും ഇന്റര്‍നെറ്റ് ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഓരോ ആവശ്യങ്ങള്‍ക്കായി വിവിധ സമയത്ത് ഏതൊക്കെ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇപ്പോള്‍ ഓര്‍ത്താല്‍ ഒരു പിടിയും കിട്ടില്ല.

അങ്ങനെ സൃഷ്ടിച്ചു പോന്നിട്ടുള്ള അക്കൗണ്ടുകളില്‍ പകുതിയിലധികവും അവിടെ ഉപേക്ഷിച്ചു പോരുകയാണ് പതിവ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നമ്മുടെ അടിസ്ഥാനവിവരങ്ങള്‍ നല്‍കി സൃഷ്ടിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ ആവശ്യമില്ലാത്തവ ഹാക്കര്‍മാര്‍ക്കും സ്പാമര്‍മാര്‍ക്കും ഏറെ പ്രിയങ്കരമാണ്.

ഇങ്ങനെ നിങ്ങളുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള നൂറുകണക്കിന് അക്കൗണ്ടുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാനും അവയില്‍ ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യുന്നതിനും അവസരമൊരുക്കുകയാണ് സ്വീഡിഷ് കമ്പനിയായ ഡിസീറ്റ് മി.

ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള അക്കൗണ്ടുകള്‍ മാത്രമേ ഡിസീറ്റ് മി തല്‍ക്കാലം കണ്ടെത്തുകയുള്ളൂ.

ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യാന്‍ ചെയ്യേണ്ടതിത്ര മാത്രം. ഡിസീറ്റ് മിയില്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഏതാനും മിനിറ്റുകളുടെ ഗവേഷണത്തിനു ശേഷം ഡിസീറ്റ് മി ജിമെയില്‍ ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള അക്കൗണ്ടുകളും ആ അക്കൗണ്ടുകള്‍ ഡീലീറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകളും മുന്നിലെത്തിക്കും.

വേണ്ട അക്കൗണ്ടുകള്‍ കാത്തുസൂക്ഷിക്കുകയും വേണ്ടാത്തവ ഡിലീറ്റ് ചെയ്യുകയും ചെയ്യാം.
വിലാസം: deseat.me

Top