Deserted By Her NRI Husband, Punjabi Woman Seeks Sushma Swaraj’s Help

ചണ്ഡിഗഢ്: പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് പഞ്ചാബ് സ്വദേശിനി.

കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് മന്ത്രി സുഷമാ സ്വരാജിനോട് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടത്.

ഓക്‌ലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന രമണ്‍ദീപുമായി 2015 ജൂലൈയിലായിരുന്നു യുവതിയുടെ വിവാഹം. ഓഗസ്റ്റില്‍ത്തന്നെ രമണ്‍ദീപ് ഓക്‌ലന്‍ഡിലേക്ക് പോയി. പിന്നീട് 2015 ഡിസംബറില്‍ നാട്ടിലേക്ക് വന്ന അദ്ദേഹം 2016 ജനുവരിയില്‍ തിരിച്ചുപോയി. ഒന്നര മാസത്തോളം മാത്രമാണ് താന്‍ രമണ്‍ദീപിന്റെ കൂടെ കഴിഞ്ഞതെന്ന് ചന്ദ് ദീപ് പറഞ്ഞു.

ഇദ്ദേഹത്തെ തിരിച്ച് നാട്ടിലെത്തിക്കണമെന്നും രമണ്‍ദീപിന്റെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. വിദേശത്ത് പോകുന്ന ഒരാളും ഇനിയൊരിക്കലും ഭാര്യയെ വഞ്ചിക്കാന്‍ പാടില്ല എന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചന്ദ് ദീപ് അറിയിച്ചു. ഇത്തരക്കാരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ രമണ്‍ദീപിനെതിരെ വിശ്വാസവഞ്ചനയ്ക്ക് ചന്ദ്ദീപ് കേസുകൊടുത്തു. രണ്‍ദീപിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ചന്ദ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ രമണ്‍ദീപിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജലന്ധര്‍ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

Top