ന്യൂഡല്‍ഹി: ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശ് ബച്ചാവോ ബച്പ ഭഗാവോ ബഹുജന റാലിയില്‍ എസ് പി നേതാവ് അഖിലേഷ് യാദവ് ഉണ്ടെങ്കില്‍ താനില്ലെന്ന് ബി എസ് പി നേതാവ് മായാവതി.
ബിഎസ്പി നേതാവ് മായാവതിയെയും എസ് പി നേതാവ് അഖിലേഷ് യാദവിനെയും ഒരു വേദിയില്‍ കൊണ്ടുവരുമെന്ന് ലാലു പ്രസംഗിച്ചിരുന്നു. എന്നാല്‍ അഖിലേഷ് ഉണ്ടെങ്കില്‍ റാലിയ്ക്ക് ഇല്ലെന്ന നിലപാടാണ് മായാവതിയുടെത്.
ബിജെപി ക്കെതിരെ സംഘടിപ്പിക്കുന്ന റാലിയില്‍ സോണിയ ഗാന്ധി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കികൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ഈ മാസം 27 നാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയും മായാവതിയും പിന്മാറിയത് റാലിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
അതേസമയം റാലിയ്ക്ക് പൊതു ജനങ്ങളെ സംഘടിപ്പിക്കുന്നതിനും ബുദ്ധിമുട്ടുകയാണ് ആര് ജെ ഡി നേതാക്കള്‍.