ഓള്‍റൗണ്ടര്‍ ആയിട്ടും വെങ്കടേഷ് അയ്യര്‍ക്ക് പന്ത് നല്‍കിയില്ല; ക്യാപ്റ്റന്‍സിയുടെ പിഴ ആകാശ് ചോപ്ര

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്ക് പന്ത് നല്‍കാത്തത് ക്യാപ്റ്റന്‍സിയിലെ പിഴവെന്ന് മുന്‍ ദേശീയ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആയാണ് വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും എന്നിട്ടും താരത്തിന് പന്തെറിയാന്‍ അവസരം നല്‍കിയില്ലെന്നും ചോപ്ര പറഞ്ഞു.

‘ഇന്ത്യന്‍ ടീം പറഞ്ഞത്, അവര്‍ക്ക് ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെ വേണമെന്നാണ്. അതുകൊണ്ട് അവര്‍ വെങ്കടേഷ് അയ്യരെ ആറാം നമ്പറില്‍ കളിപ്പിച്ചു. പക്ഷേ, അയാള്‍ക്ക് പന്തെറിയാന്‍ അവസരം നല്‍കിയില്ല. രോഹിത് ശര്‍മ്മയില്‍ നിന്ന് സംഭവിച്ച വളരെ വിരളമായ ഒരു പിഴവായിരുന്നു ഇത് എന്ന് ഞാന്‍ പറയും. സാധാരണയില്‍ രോഹിതിന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്.

വെങ്കടേഷിനെക്കൊണ്ട് പന്തെറിയിക്കാമായിരുന്നു. എതി ടീം ബുദ്ധിമുട്ടിയ ആദ്യ പകുതിയില്‍ അയാള്‍ക്ക് പന്ത് നല്‍കാമായിരുന്നു. സിറാജും ചഹാറും അത്ര മികച്ച രീതിയില്‍ പന്തെറിയാതിരുന്നതിനാല്‍ വെങ്കടേഷിനെക്കൊണ്ട് ഒന്നോ രണ്ടോ ഓവര്‍ എറിയിക്കാന്‍ കഴിഞ്ഞേനെ.” ആകാശ് ചോപ്ര പറഞ്ഞു.

 

 

Top