dester new model in kochi showrooms

കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനൊയുടെ കോംപാക്റ്റ് എസ്‌യുവി ഡസ്റ്ററിന്റെ പുതിയ പതിപ്പ് കേരള വിപണിയിലെത്തി. 8.66 ലക്ഷം രൂപ മുതല്‍ 13.76 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ കൊച്ചി എക്‌സ് ഷോറൂം വിലകള്‍. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഡസ്റ്ററിന്റെ പുതിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ഡസ്റ്ററിന് ആദ്യമാണ് സമഗ്രമാറ്റങ്ങളുമായി എത്തുന്നത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവല്‍ ട്രാന്‍സ്മിഷനുണ്ടെന്നതാണ് പുതിയ ഡസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹ്യുണ്ടേയ് ക്രെറ്റ ഓട്ടോമാറ്റിക്കിനോടായിരിക്കും ഈസി ആര്‍ എന്നു പേരിട്ടിരിക്കുന്ന ഡസ്റ്റര്‍ എഎംടി മത്സരിക്കുക. പുതിയ ഗ്രില്‍, ഹെഡ്!ലാംപുകള്‍, എക്‌സോസ്റ്റിന് ക്രോം , പുതിയ എല്‍ഇഡി ടെയ്ല്‍ ലാംപ്, പുതിയ അലോയ്‌സ്, പുതിയ സെന്റര്‍ കണ്‍സോള്‍ , ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഓട്ടോമാറ്റിക് എസി, റിയര്‍ വ്യൂ ക്യാമറ, ക്രൂസ് കണ്‍ട്രോള്‍ എന്നിവയടക്കം 32 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റര്‍ എത്തിയതെന്നാണ് കമ്പനി അറിയിച്ചത്.

ഡസ്റ്ററിന്റെ എന്‍ജിനില്‍ മാറ്റങ്ങളൊന്നും തന്നെയില്ല ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ ഡസ്റ്ററിലും. 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ് ,110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ഡീസല്‍ 85 പിസ് മോഡലിന് 200 എന്‍എമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോര്‍ക്ക്.

പെട്രോള്‍, ഡീസല്‍ 85 പി എസ് മോ!ഡലുകളില്‍ 5 സ്പീഡ് ട്രാന്‍മിഷന്‍ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിലും എഎംടി മോഡലിലും ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്. സമാന മാനുവല്‍ വകഭേദത്തെക്കാള്‍ ഏകദേശം 60,000 രൂപ അധികമാണ് എഎംടി ഡസ്റ്ററിനു വില. ആര്‍എക്‌സ്!എല്‍, ആര്‍എക്‌സ്!സെഡ് വകഭേദങ്ങളില്‍ എഎംടി മോഡല്‍ ലഭ്യമാണ്.

Top