ന്യൂഡല്‍ഹി: ഹര്‍ത്താലിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
പൊതുതാല്‍പര്യ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.