കൊച്ചി: കൊച്ചിയില്‍ അനധികൃത മദ്യം കണ്ടെത്തിയിട്ടും കേസെടുക്കാത്ത എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ക്കെതിരെ നടപടി. ഉദയംപേരൂര്‍ എസ്‌ഐ ബാബു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആയ സന്തോഷ്, രാജേഷ് ടിറ്റോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, കൊച്ചിയില്‍ തന്നെ പൊലീസുകാരുടെ നേതൃത്വത്തില്‍ വ്യാജമദ്യ വില്‍പ്പന നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയായിരുന്നു സംഭവം.
തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ പൊലീസുകാരായ മൂവാറ്റുപുഴ സ്വദേശി ബെയ്‌സില്‍ ജോസ്, തോപ്പുംപടി സ്വദേശി ടിബിന്‍ ദിലീപ്, സുഹൃത്ത് വിഗ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് വ്യാജമദ്യ വില്‍പ്പന നടത്തിയിരുന്നത്. ഇവരില്‍ ടിബിനും വിഗ്‌നേഷും നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ബേസില്‍ ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് മട്ടാഞ്ചേരി എക്‌സൈസ് സിഐ ഓഫീസിലെത്തി ബേസില്‍ കീഴടങ്ങിയിരുന്നു. തോപ്പുംപടി കേന്ദ്രീകരിച്ച് ഇവരുടെ സംഘം വ്യാജമദ്യം വില്‍ക്കുന്നതായി വിവരം ലംഭിച്ച എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വിഗ്‌നേഷിന്റെ തോപ്പുംപടിയിലെ വീട്ടിലായിരുന്നു മദ്യവില്‍പ്പന.