പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതുകൊണ്ടാണ് അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയത്:ദേവന്‍

devan

വിടുത്തെ പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതു കൊണ്ടാണ് മലയാള സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് തെലുങ്കിലേക്കും തമിഴിലേക്കും പോയതെന്ന് നടന്‍ ദേവന്‍.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ വ്യക്തമാക്കി.

‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന്‍ പറഞ്ഞു.

Top