തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ വിമര്‍ശനമുന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
ദേവസ്വം ബോര്‍ഡിന് അതിന്റേതായ രീതികളുണ്ടെന്നും എന്നാല്‍, അത് അനുസരിച്ച് പ്രവര്‍ത്തിച്ചാലും പത്മകുമാര്‍ ഒരു കമ്യൂണിസ്റ്റാണെന്നും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണെന്നും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പത്മകുമാറിന് വീഴ്ച പറ്റിയെന്നും
പാര്‍ട്ടി ഇടപെട്ടാണ് പത്മകുമാറിനെ തിരുത്തിയതെന്നും കോടിയേരി പറഞ്ഞു.