പത്തനംതിട്ട: നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്നാണ് ശശികുമാര വര്‍മ്മ പറഞ്ഞിരിക്കുന്നത്.
വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎം വേലായുധന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീര്‍ത്ഥാടക വേഷത്തിലാണ് ഇവര്‍ ഇവിടെ എത്തിയത്.
സന്നിധാനത്ത് വീണ്ടും സത്രീയെ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചു പോയി. സ്ത്രീയ്ക്ക് 46 വയസേയുള്ളൂവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇവരുടെ പേര് ബാലമ്മ എന്നാണെന്നും ആന്ധ്രാ സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.പ്രതിഷേധം ശക്തമായതോടെ സ്ത്രീയ്ക്ക് ബോധക്ഷയമുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ തിരിച്ചയയ്ക്കുകയായിരുന്നു. ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാവിലെയും ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ തിരിച്ചയിച്ചിരുന്നു.