കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
എന്ത് അധികാരത്തിലാണ് ബോര്‍ഡ് ഇങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും കോടതി വ്യക്തമാക്കി.