ശബരിമല നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.

സന്നിധാനത്ത് തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ശബരിമലയില്‍ യുവതികള്‍ പ്രവേശനത്തിന് എത്തിയ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Top