പത്തനംതിട്ട: അടുത്ത വിഷു മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പ വരെ ഭക്തര്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.
തിരുപ്പതി മോഡല്‍ ബസ് സര്‍വീസാണ് തുടങ്ങാന്‍ ആലോചിക്കുന്നതെന്നും സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അടുത്ത വിഷു ഉത്സവത്തിന് ആദ്യഘട്ടമെന്ന നിലയില്‍ അന്‍പത് ബസുകള്‍ നിരത്തിലിറക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നേരിട്ടായിരിക്കില്ല സര്‍വീസ് നടത്തുന്നതെന്നും പകരം സന്നദ്ധ സംഘടനകളുടെ വാഹനങ്ങള്‍ ഓടിക്കുവാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മണ്ഡലക്കാലത്ത് ശബരിമലയില്‍ നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.