ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കി അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.

ശബരിമലയില്‍ നിന്നുള്ള കാശുപയോഗിച്ച് ശബരിമലയ്‌ക്കെതിരെ തന്നെ ദേവസ്വം ബോര്‍ഡ് കേസ് നടത്തിയാല്‍ കാണിയ്ക്ക ഇടുന്നതിനെ എതിര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങളിലേയ്ക്ക് കടക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 13ാം തീയതി വരെയാണ് ഇക്കാര്യം നോക്കുകയെന്നും ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡ് നിലപാടെങ്കില്‍ ഇത്തരത്തിലൊരു നിലപാട് എടുക്കേണ്ടി വരുമെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

Top