ആചാരം സംരക്ഷിക്കുവാന്‍ ജീവത്യാഗത്തിനും തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ജീവത്യാഗത്തിനും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

സമരപന്തല്‍ പൊളിച്ചു നീക്കിയ പൊലീസിന്റെ നടപടി ശരിയല്ലെന്നും സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്തുവാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രയാര്‍ വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ചേര്‍ത്തലയില്‍ നിന്നുമെത്തിയ ലിബി എന്ന യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് യുവതി അറിയിച്ചത്.

കൂടാതെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റിവ്യൂ ഹര്‍ജി ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നുമാണ് ബോര്‍ഡ് അംഗം പറഞ്ഞത്. ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന പ്രസിഡന്റിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും സ്ത്രീ പ്രവേശനത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും ബോര്‍ഡ് അംഗം പറഞ്ഞിരുന്നു.

നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

Top