തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു.
യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ വ്യക്തത വരുത്തിയെന്നും ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ചു.
ചന്ദര്‍ ഉദയ സിങ്ങാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. നാളത്തെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.