ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന വാദം തള്ളി എന്‍എസ്എസ്

sukumaran-nair

ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളി എന്‍എസ്എസ് രംഗത്ത്.

ശബരിമലയുടെ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുവാന്‍ ഒരു നിശ്ചിത തുക മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതിക്ക് നല്‍കുന്നതല്ലാതെ ക്ഷേത്രങ്ങള്‍ക്ക് സഹായമായി ഒന്നും തന്നെ നല്‍കുന്നില്ലെന്നും മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണാജനകമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Top