പത്തനംതിട്ട:ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നു. ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ബി എസ് എന്‍ എല്ലുമായി സഹകരിച്ചാകും സേവനം . ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്വര്‍ക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തര്‍ക്ക് ആശ്വസം പകരുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തല്‍ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകള്‍ , മരാമത്ത് കോംപ്ലക്‌സ് , ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്‌പോട്ടുകളാകും ഉണ്ടാവുക.
നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി , മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി എസ് എന്‍ എല്ലിന് പൂര്‍ത്തിയാക്കാനാകും.ഉയര്‍ന്ന ഗുണനിലവാരമുള്ള എ ഡി എസ് എല്‍ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളില്‍ സൗജന്യ വൈഫെ സേവനം ബി എസ് എന്‍ എല്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.