ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ നിയമിക്കണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. നിര്‍ദേശം അഹിന്ദുക്കളെയും ദേവസ്വം കമ്മീഷണറായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ്. ശബരിമല വിഷയം വന്‍ വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യം കോടതി ഉത്തരവിട്ടത്.

അതേസമയം, ശബരിമല സുരക്ഷയ്ക്ക് പൊലീസ് പ്രത്യേക കമ്മറ്റി രൂപീകരിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും ഡിജിപി അറിയിച്ചിരുന്നു.

സുപ്രീംകോടതി വിധി പാലിക്കുവാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശബരിമലയെ തകര്‍ക്കുവാന്‍ നീക്കം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കുകയും ചെയ്തിരുന്നു.

ശബരിമല പ്രക്ഷോഭത്തില്‍ നിരവധി പേരെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലായിരുന്നു അറസ്റ്റ്.

Top