തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്ന് ദേവസ്വം കമ്മീഷണര്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ തന്ത്രി കണ്ഠര് രാജീവര് നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്നും ദേവസ്വം ബോര്‍ഡിന് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയോട് വിശദീകരണം ചോദിക്കുന്ന കാര്യത്തില്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Top