സര്‍ക്കാരിനെതിരെ സമരം ചെയ്ത ദേവസ്വം ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം: സര്‍ക്കാരിനെതിരെ സമരം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കഴകക്കാരനായ ആര്‍വൈഎഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലുവിനെതിരെയാണ് നടപടി. കൊറ്റംകുളങ്ങര സബ് ഗ്രൂപ്പില്‍ പഴഞ്ഞിക്കാവ് ദേവസ്വത്തിലെ കഴകമായ ലാലു ജൂലായ് 6 മുതല്‍ ഒന്‍പതുവരെ അവധിയിലായിരുന്ന സമയത്താണ് സമരത്തില്‍ പങ്കെടുത്തത്.

ലാലു ചെയ്തത് ഡിപ്പാര്‍ട്ട്‌മെന്റ് വിരുദ്ധ നടപടിയാണെന്നാണ് ബോര്‍ഡിന്റെ ആരോപണം.ആഗസ്റ്റ് 25, 26 തീയതികളില്‍ അവധിയെടുക്കാതെ ലാലു സമരത്തില്‍ പങ്കെടുത്തതിന് തെളിവ് ലഭിച്ചതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.കഴിഞ്ഞ 13 നും ലാലു സമരം ചെയ്തതായി പരാതിയുണ്ട്. സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്ത ലാലു ജീവനക്കാരുടെ കോണ്‍ട്രാക്ട് നിയമം ലംഘിച്ചതായും ഉത്തരവില്‍ പറയുന്നത്. കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Top