മട്ടന്നൂര്‍ : സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ക്ഷേത്ര ദര്‍ശനം ഉത്സവാഘോഷവുമായി ബന്ധപ്പെട്ട സാംസ്‌കാരിക സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട ജനപ്രതിനിധിയായെന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം അധികൃതര്‍.
ക്ഷേത്രത്തിലെ കൊത്തുപണി കാണാനായി ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധപ്രകാരം അകത്തു കയറിയിരുന്നു ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് നുണക്കഥ പടച്ചു വിട്ടത്. ഇപി ജയരാജന്‍ പൊതുചടങ്ങിലാണ് അന്ന് പങ്കെടുത്തിരുന്നതെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.
ഇ പി ജയരാജന്‍ എംഎല്‍എ ഒരു വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ പൊതു ചടങ്ങില്‍ പങ്കെടുത്തതിനെ വിവാദമാക്കുന്നത് ഖേദകരമാണെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍നിന്നു പിന്തിരിയണമെന്നും ക്ഷേത്രം ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയതെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.