തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച.
അല്‍പ സമയത്തിനകം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ചേരും. നിയമോപദേശം ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാണെന്നും ബോര്‍ഡംഗം കെ.പി ശങ്കരദാസ് പറഞ്ഞു.