തിരുവനന്തപുരം :ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടനേര്‍ച്ച വിവാദമാക്കേണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുത്തിയോട്ടനേര്‍ച്ച നടക്കുമെന്നും കാലാനുസൃതമായ മാറ്റം ആവശ്യമുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നൂവെന്ന വിമര്‍ശനവുമായി ഡി.ജി.പി ആര്‍.ശ്രീലേഖ രംഗത്തെത്തിയിരുന്നു. കുത്തിയോട്ടത്തിനെതിരെ നിയമപരമായി നടപടിയെടുക്കാവുന്നതാണെന്നും ജയില്‍ മേധാവി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ഡി.ജി.പിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് രംഗത്തെത്തിയിരുന്നു.