എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എം. പത്മകുമാര്‍ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.