പത്തനംതിട്ട: മൂന്നു വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരടെ എണ്ണം മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാന്‍ പെരുപ്പിച്ച് കാട്ടിയെന്ന് എ പത്മകുമാര്‍. കഴിഞ്ഞ വര്‍ഷം എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മൂന്നു വർഷങ്ങളിൽ തീർത്ഥാടകരടെ എണ്ണം മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമാൻ പെരുപ്പിച്ച് കാട്ടിയെന്ന് എ പത്മകുമാർ. കഴിഞ്ഞ വർഷം എത്തിയത് 68 ലക്ഷം തീർത്ഥാടകർ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായിട്ട് പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്തെത്തുക.
ഉച്ചയ്ക്ക് പമ്പ ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര വൈകിട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വം സ്വീകരണം നൽകും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടിൽ ദേവസ്വം പ്രതിനിധികൾ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.
വൈകിട്ട് ആറരയ്ക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതൽ ദീപാരാധന വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദർശനം.